ചേർത്തല:കുടുംബശ്രീ ആലപ്പുഴ 'ജില്ലാ മിഷനും മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തും ചേർന്ന് കണിച്ചുകുളങ്ങരയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല നീന്തൽ പരിശീലനക്യാമ്പ് സമാപിച്ചു. ശ്രീ സായ് സ്‌കൂൾ ഒഫ് സ്വിമ്മിങ്ങിന്റെ സഹകരണത്തോടെയാണ് ബാലസഭ കുട്ടികൾക്കായി നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.സി.ഡി.എസ് ചെയർപേഴ്സൺ അനീജി മനോജ്,മെമ്പർ സെക്രട്ടറി രാമചന്ദ്രൻ, അക്കൗണ്ടന്റ് അമ്പിളി,ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ടി.സോണി,ഒ.വി.സിമി,എസ്.ഡി.സി.ആർ പി.വിഷ്ണുപ്രിയ,ശ്രീ സായ് സ്‌കൂൾ ഒഫ് സ്വിമ്മിംഗ് പരിശീലകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. 2 ലക്ഷം രൂപയുടെ പദ്ധതിയിൽ 1 ലക്ഷം പഞ്ചായത്തും 1 ലക്ഷം കുടുംബശ്രീ ജില്ലാ മിഷനുമാണ് വകയിരുത്തിയിട്ടുള്ളത്.പരിശീലനത്തോടൊപ്പം കുട്ടികൾക്ക് മുട്ട,പാൽ അടക്കമുള്ള ലഘുഭക്ഷണവും വിതരണം ചെയ്തു. .വിവിധ വാർഡുകളിൽ നിന്നായ് 50 ബാലസഭാ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.പരിശീലന സമാപനത്തോട് അനുബന്ധിച്ച് മത്സരവും സംഘടിപ്പിച്ചു.മത്സര വിജയികൾക്ക് പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യും.