തുറവൂർ:എസ്.എൻ.ഡി.പി യോഗം 545-ാം നമ്പർ തുറവൂർ ധർമ്മ പോഷിണി ശാഖയുടെ കീഴിലുള്ള 15-ാം നമ്പർ ഗുരുമഹിമ കുടുംബയൂണിറ്റിന്റെ പ്രഥമ വാർഷിക പൊതുയോഗവും ആദരിക്കൽ ചടങ്ങും യോഗം അരൂർ മേഖലാ കമ്മിറ്റി ചെയർമാൻ വി.പി.തൃദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് പി.കെ.പൊന്നപ്പൻ അദ്ധ്യക്ഷനായി. മേഖലാ കമ്മിറ്റി കൺവീനർ കെ.എം.മണിലാൽ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കുടുംബയൂണിറ്റ് അംഗങ്ങളായ ലീല സനാതന തണ്ടാർ, ശ്യാമള ജയാനന്ദൻ, വനിതാ സംഘം ചേർത്തല യൂണിയൻ സമിതിയംഗം സിനി സോമൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. അരൂർ മേഖലാ കമ്മിറ്റി അംഗം ടി.സത്യൻ, ശാഖാ സെക്രട്ടറി എൻ.പ്രകാശൻ കരീത്തറ, യൂത്ത് മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് കെ. ആർ.രഞ്ജിത്ത്, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ടിന്റു പ്രശോഭ്,കുടുംബയൂണിറ്റ് കൺവീനർ പി.ഡി.നീതു എന്നിവർ സംസാരിച്ചു.