കായംകുളം: മേയ്ദിനത്തോടനുബന്ധിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതൃത്വത്തിൽ കായംകുളത്ത് മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച റാലി ദേശീയപാത, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ലിങ്ക് റോഡ് വഴി നഗരം ചുറ്റി പാർക്ക് മൈതാനിയിൽ സമാപിച്ചു. സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
എ.ഐ.ടി.യു.സി ഭരണിക്കാവ് മണ്ഡലം പ്രസിഡന്റ് എസ്.സെൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കായംകുളം ഏരിയ സെക്രട്ടറി കെ.പി. മോഹൻദാസ് , കെ.എച്ച് .ബാബുജാൻ, എ.ഷാജഹാൻ, എ.മഹേന്ദ്രൻ, പി.അരവിന്ദാക്ഷൻ, ബി.അബിൻ ഷാ, എൻ.ശ്രീകുമാർ, ജി.ശ്രീനിവാസൻ, അഡ്വ എ.എസ് സുനിൽ, കെ.ജി സന്തോഷ്, പി.ശശികല, വി.പ്രസാദ്, ടി.എ നാസർ, റഹീം കൊപ്പാറ, കെ.രഘുനാഥ്, രമ അഭിലാഷ്, ഉണ്ണി ജെ.വാര്യത്ത്, വി.മുരളീധരൻ, എ.ഷിജി, ബി.എസ്.ബെന്നി, എ.അൻസാർ തുടങ്ങിയവർ പങ്കെടുത്തു.