തുറവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന എല്ലാ വഴിയോര വാണിഭങ്ങളും നിരോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. വ്യാപാരശാലകളുടെയും പൊതുനിരത്തുകളുടെയും വഴിയടച്ച് നടത്തുന്ന തെരുവോര വ്യാപാരങ്ങൾ നിരോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സ്വീകരിക്കേണ്ടി വരുമെന്നും രാജു അപ്സര പറഞ്ഞു. സമിതി തുറവൂർ തിരുമലഭാഗം യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .യൂണിറ്റ് പ്രസിഡന്റ് ജി.ശിവൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.സബിൽരാജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, ജില്ലാ സെക്രട്ടറി ടി.ഡി.പ്രകാശൻ, സി.ടി.വേണുഗോപാൽ, യൂണിറ്റ് ഭാരവാഹികളായ രാമനാഥപ്രഭു, എൻ.സഞ്ജീവൻ തുടങ്ങിയവർ സംസാരിച്ചു.