കായംകുളം: പുതുപ്പള്ളി വടക്ക് പടിഞ്ഞാറ്റതിൽ ശ്രീഭദ്രകാളീ ദേവീ ക്ഷേത്രത്തിൽ അശ്വതി മഹോത്സവം ഇന്ന് മുതൽ 7 വരെ നടക്കും.

ഇന്ന് വൈകിട്ട് 6ന് കൊടിയേറ്റ്, 7 ന് ഗാഗമേള. നാളെ രാവിലെ പൊങ്കാല,വൈകിട്ട് മെഗാനൈറ്റ്. 5 ന് തിരുവാതിര,രാത്രി കൈകൊട്ടിക്കളി.6 ന് വൈകിട്ടും രാത്രിയിലും തിരുവാതിര. 7 ന് വൈകിട്ട് ഘോഷയാത്രയും ദേശതാലപ്പൊലിയും, രാത്രി മെഗാഷോ.