ചേർത്തല: ഉള്ളാടപ്പള്ളി കുടുംബ ക്ഷേത്രത്തിലെ കളമെഴുതിപാട്ടും കലശ മഹോത്സവവും ഇന്ന് മുതൽ 5 വരെ നടക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം,11ന് ഭസ്മക്കളം,രാത്രി 8ന് പൊടിക്കളം. നാളെ രാവിലെ 7.30ന് അരശുകളം,വൈകിട്ട് 7.30ന് ഗന്ധർവൻകളം. 5ന് രാവിലെ മഹാഗണപതിഹോമം,ദേവീ പൂജ,11ന് കലശപൂജ, കലശാഭിഷേകം, പ്രസാദവിതരണം,അന്നദാനം.