കായംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.കരുണാകരൻ പിള്ളയുടെ ചരമ വാർഷിക ദിനാചരണവും പുഷ്പാർച്ചനയും കെ.എസ്.എസ്.പി.എ കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തച്ചടി പ്രഭാകരൻ സ്മാരക കോൺഗ്രസ് ഭവനിൽ നടന്നു. നിയോജക മണ്ഡലം പ്രസിഡന്റ് എം.അബ്ദുൽ ഹക്കിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം കെ.എസ്.എസ്.പി എ സംസ്ഥാന കമ്മിറ്റി അംഗം ബി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.എ.മുഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി.രവീന്ദ്രൻ താച്ചേത്തറ, ഡി.ബാബു, എ.സലിം, ഹബീബ് പൊന്നേറ്റിൽ, സി. മോനച്ചൻ തുടങ്ങിയവർ പങ്കെടുത്തു.