കായംകുളം: ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽഅബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറികെ. ജലാലുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.പി.മുഹമ്മദ്, എ. കമറുദ്ദീൻ മൗലവി, എ. കെ.ഉമർ മൗലവി,അബ്ദുള്ള മൗലവി,അഡ്വ.ഇ.സമീർ, പൂക്കുഞ്ഞു കോട്ടപ്പുറം,എസ്.കെ.നസീർ,അബ്ദുൽ നാസർ മന്നാനി, തലവരമ്പ് സലീം,എ.ജെ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.