അരൂർ : സി.ഐ.ടി.യു,എ.ഐ.ടി.യു.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മേയ് ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ദേശീയ സമിതി അംഗം ആർ.നാസർ ഉദ്ഘാടനം ചെയ്തു. ഒ.കെ. മോഹനൻ അദ്ധ്യക്ഷനായി. പി.കെ.സാബു, പി.എം.അജിത്ത് കുമാർ , പി.ഡി.രമേശൻ, പി.ടി.പ്രദീപൻ, ടി. ആനന്ദൻ, സി.എൻ.മനോഹരൻ എന്നിവർ സംസാരിച്ചു.