ചേർത്തല: എസ്.എൻ.പുരം പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്ന് മുതൽ 10 വരെ നടക്കും. 11ന് പ്രതിഷ്ഠാ കലശവാർഷികവും നടക്കും. ഇന്ന് വൈകിട്ട് 7ന് രാജു സുന്ദരം ആലപ്പുഴ ദീപപ്രകാശനം നടത്തും. ശൂരനാട് അജിത്ത്കുമാറാണ് യജ്ഞാചാര്യൻ. നാളെ രാവിലെ 11.30ന് വരാഹാവതാരം. 6ന് രാവിലെ 11.30ന് ശ്രീകൃഷ്ണാവതാരം,ഉണ്ണിയൂട്ട്. 7ന് രാവിലെ 10.30ന് മഹാമൃത്യുഞ്ജയ ഹോമം, 11.30ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന. 8ന് രാവിലെ 11.30ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 9ന് രാവിലെ 11.30ന് കുചേലസദ്ഗതി. 10ന് രാവിലെ 10ന് സ്വധാമ പ്രാപ്തി,11ന് ഭാഗവത സംഗ്രഹം,അവഭൃഥസ്നാനം. 11ന് പ്രതിഷ്ഠാ കലശവാർഷികം, പുർച്ചെ 5ന് ഗണപതിഹോമം,10ന് കലശപൂജ,11ന് കലശാഭിഷേകം,തന്ത്രി ഹരിനാരായണൻ നമ്പൂതിരി മാടശേരി ഇല്ലം,മേൽശാന്തി മഹേഷ് ശർമ്മ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.