ambala

അമ്പലപ്പുഴ : പറവൂർ തെക്കുംഭാഗം എൻ.എസ്.എസ് കരയോഗം നമ്പർ 1416 ൽ ശ്രീ പത്മനാഭ മീറ്റിംഗ് ഹാൾ ഉദ്ഘാടനം എൻ.എസ്.എസ് കേന്ദ്ര പ്രതിനിധി സഭാംഗം ആർ.അരവിന്ദാക്ഷൻ നിർവഹിക്കുന്നു. കരയോഗം പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രതിനിധി സുനിൽ പി.പിള്ള മുഖ്യപ്രഭാഷണം നടത്തി. ഖജാൻജി റ്റി.എസ്.ശശീന്ദ്ര ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.എസ്.അജയകുമാർ, സി.കെ.പുരുഷോത്തമൻ ,ഗിരിജ ഉണ്ണികൃഷ്ണൻ, പി.വി.മഞ്ജുളാദേവി, പി.രാജേന്ദ്രൻ പിള്ള, അമൂല്യ ആർ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. പി.പ്രദീപ് കുമാർ സ്വാഗതവും, വി.സി.വേണുഗോപാൽ നന്ദിയും പറഞ്ഞു.