vbh

ഹരിപ്പാട് . ശാന്തിഗിരി ആശ്രമം സ്ഥാപകൻ നവജ്യോതി ശ്രീ കരുണാകരഗുരു സഞ്ചരിച്ച വഴികളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്ക് ഹരിപ്പാട് ഉപാശ്രമത്തിൽ ഭക്തിസാന്ദ്രമായ വരവേൽപ്പ്. യാത്രാസംഘത്തെ ഗുരുഭക്തർ താമരപ്പൂക്കൾ നൽകി സ്വീകരിച്ചു. വരവേൽപ്പിനു ശേഷം നടന്ന സത്സംഗത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സംസാരിച്ചു. ഇന്നലെ രാവിലെ 6 മണിയുടെ പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ശേഷം യാത്രാസംഘം വർക്കല ശിവഗിരിയിലേക്ക് തിരിച്ചു. പ്രശാന്തഗിരി, പാപനാശം, കടയ്ക്കാവുർ കുഴിവിള ആശ്രമം , ശംഖുമുഖം, വലിയതുറ എന്നിവിടങ്ങളിലൂടെ ബീമാപളളിയിലെത്തി . ഇന്ന് പുലർച്ചെ കന്യാകുമാരിയിലേക്ക് തിരിക്കും.