ആലപ്പുഴ: കൊവിഡ് കാലത്ത് ഭക്ഷ്യധാന്യകിറ്റിന്റെ കമ്മീഷൻ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി വിധി ഉണ്ടായിട്ടും സർക്കാർ നൽകാത്തതിൽ റേഷൻ വ്യാപാരികൾ പ്രതിക്ഷേധിച്ചു. വേതന പായ്ക്കേജ് വർദ്ധനവ്, നിലവിലെ വേതനം യഥാ സമയം നൽകാത്തത്, എൻ.എഫ്.എസ്.എ ഡിപ്പോകളിലെ അനാസ്ഥകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാൻ 15ന് സംയുക്ത യോഗം തിരുവനന്തപുരത്ത് കൂടുവാൻ, കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി കൃഷ്ണ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സുരേഷ് കാരേറ്റ്, എൻ.ഷിജീർ, കുറ്റിയിൽ ശ്യാം, സോണി കൈതാരം, വേണു, എസ്.ഹേമചന്ദ്രൻ, ഫ്രാൻസിസ്, വിദ്യാധരൻ, പ്രദീപ്, റഷീദ്, ഉദയ കുമാർ ഷേണായ്, കെ.ആർ.ബൈജു, രാജേന്ദ്രബാബു, ഉണ്ണികൃഷ്ണൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.