ചാരുംമൂട്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി സി.ഐ.ടി.യു ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. പാലത്തടം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റിയാണ് സമാപിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ജി.രാജമ്മ,ഏരിയാ സെക്രട്ടറി ബി.ബിനു സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് പി.രാജൻ സെക്രട്ടറി വി.വിനോദ്, സി.ഐ.ടി.യു നേതാക്കളായ ജി.പുരുഷോത്തമൻ എസ്.അജി, ഷെമീർഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.