മാവേലിക്കര : സി.ഐ.ടി.യു മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിൽ മേയ്ദിന റാലിയും യോഗവും നടന്നു. റാലി ബുദ്ധ ജംഗ്ഷനിൽ നിന്നാരംഭിച്ചു. മാവേലിക്കര നഗരസഭ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന യോഗം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശിവദാസൻ അദ്ധ്യക്ഷനായി. കെ.മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ജി.അജയകുമാർ, എസ്.അനിരുദ്ധൻ, അഡ്വ.എസ്.അമൃതകുമാർ, അഡ്വ.പി.വി സന്തോഷ് കുമാർ, കെ.മുരളീധരൻ, എ.ശ്രീജിത്ത്, കെ.എസ് ജയപ്രകാശ്, കെ.ശ്രീപ്രകാശ്, ബി.വിശ്വനാഥൻ, സി.ദിവാകരൻ, കെ.രാജേഷ്, മേഴ്സി ജോബ് തുടങ്ങിയവർ പങ്കെടുത്തു. കെ.ആർ ദേവരാജൻ സ്വാഗതം പറഞ്ഞു.