മാവേലിക്കര: സൂപ്പർ ലീഗ് കേരളയും കേരള ഫുട്‌ബാൾ അസോസിയേഷനും സ്കോർ ലൈനും ചേർന്ന് കേരള യൂത്ത് ഡവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി മാവേലിക്കര ബിഷപ്പ് മൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഫുട്ബാൾ സെലക്ഷൻ ട്രയൽസ് നടക്കും. സ്‌പാനിഷ് ഫുട്‌ബാൾ താരം ആന്ദ്രേ ഇന്നിയസ്സ്റ്റ അക്കാഡമിയിൽ നിന്നുള്ള വിദേശ സ്കൗട്ടുകളാണ് സെലക്ഷൻ ട്രയൽസിന് നേതൃത്വം നൽകുന്നത്. ജില്ലയിലെ 2007നും 2011നും ഇടയിൽ ജനിച്ച കുട്ടികൾക്കാണ് ഈ അവസരം. സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക് കേരള യൂത്ത് ഡെവലപ്‌മെന്റിന്റെ ഭാഗമായി ഒരു വർഷം സൗജന്യ ഫുട്‌ബാൾ കോച്ചിംഗ് ലഭിക്കും. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് റെസിഡൻഷ്യൽ അക്കാഡമി പരിശീലനം ലഭിക്കാനുള്ള അവസരമുണ്ട്. ട്രയൽസിൽ പങ്കെടുക്കുന്നതിനായി ആധാർ കാർഡിന്റെ കോപ്പിയുമായി രാവിലെ 7ന് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 7306642354 , 9847427040.