ചേർത്തല: കേരളത്തിലെ 44 നദികളെയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ജനകീയ പദ്ധതിയായി നടപ്പാക്കുന്ന നദിയാത്രയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ബോധവത്കരണ ഇരുചക്രവാഹന പ്രചരണ റാലി നടത്തി.ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തു നിന്ന് ആരംഭിച്ച റാലി ചേർത്തല നഗരം ചുറ്റി മുട്ടത്തുപള്ളിക്ക് സമീപം അവസാനിച്ചു.ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. നാഷണൽ എൻ.ജി.ഒ കോൺഫറേഷൻ ജില്ലാ സെക്രട്ടറി ശിവജി ചാരങ്കാട്ടായിരുന്നു ജാഥ ക്യാപ്ടൻ. കോസ്റ്റൽ എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാൻ ഫാ.സേവ്യർ കുടിയാംശ്ശേരി നദിസംരക്ഷണ സന്ദേശം നൽകി. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം ജനറൽ സെക്രറട്ടറി പി.എസ്.മനു, ശ്രീരാമകൃഷ്ണ ഗ്രാമസേവാസമിതി സെക്രട്ടറി വി.എം.ശശികുമാർ,കനിവ് കാവുങ്കൽ ഓർഗനൈസേഷൻ പ്രസിഡന്റ് സി.പി.രവീന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വനിതകളടക്കം നിരവധിപേർ റാലിയിൽ പങ്കെടുത്തു.