മുഹമ്മ: മുഹമ്മ കാട്ടിപ്പറമ്പ് മേക്കാട് ശ്രീ ഭദ്രകാളി - ഘണ്ഠാകർണ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് ചാരമംഗലം പുറത്തു വേലിയ്ക്കകത്തു മഠം ജി.നാരായണൻ പോറ്റി ഭദ്രദീപം തെളിച്ചു. ക്ഷേത്രം തന്ത്രി മാമണ്ണൂർ മനയിൽ സുരേഷ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠയും, പി.ആർ.വിഷ്ണു , പി.ആർ.വൈശാഖ്, ഗോപിക എന്നിവർ ഗ്രന്ഥസമർപ്പണവും നടത്തി. ക്ഷേത്രം മേൽശാന്തി ഡി.ഉദയൻ ശാന്തി നേതൃത്വം നൽകി. ബേബി പൂജവെളിയാണ് യജ്ഞാചാര്യൻ.ഇന്ന് രാവിലെ നരസിംഹാവതാരം , വൈകിട്ട് 5.30 ന് ശത്രു ദോഷ പരിഹാരാർച്ചന. നാളെ ശ്രീകൃഷ്ണാവതാരം, 11.30 ന് ആദിത്യ പൂജ,12 ന് ഉണ്ണിയൂട്ട് ,വൈകിട്ട് 5 ന് വിഷ്ണു സഹസ്രനാമാർച്ചന, 6 ന് ഗോവിന്ദ പട്ടാഭിഷേകം , 1 ന് പ്രസാദമൂട്ട് , വൈകിട്ട് 5 ,30 ന് വിദ്യാഗോപാല സമൂഹാർച്ചന .7 ന് രാവിലെ 8 ന് മഹാ മൃത്യുഞ്ജയ ഹോമം, തുടർന്ന് രുക്മിണീ സ്വയം വരം, ഉച്ചയ്ക്ക് 1 ന് സ്വയംവര സദ്യ. വൈകിട്ട് 5 ന് സർവ്വൈശ്വര്യ പൂജ. 8 ന് രാവിലെ 10 ന് ലക്ഷ്മി നാരായണ പൂജ,തുടർന്ന് കുചേല ഗതി , വൈകിട്ട് 5 ന് നാരങ്ങാ ദീപ സമർപ്പണം. 9 ന് വൈകിട്ട് 3 ന് അവഭൃഥസ്നാനം . 10 ന് പുലർച്ചെ 4 ന് ഗണപതി ഹോമം,വൈകിട്ട് 7 ന് തിരുവാഭരണ ഘോഷയാത്ര .