zehzy

ആലപ്പുഴ: രണ്ടുമാസം മുമ്പ് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി അപകടക്കെണിയായിട്ടും തകരാർ പരിഹരിക്കാതെ വാട്ടർ അതോറിട്ടി. ആലിശേരി- വട്ടപ്പള്ളി റോഡിൽ ആലിശേരി കോളനിക്ക് സമീപത്തെ മെയിൻ റോഡിലാണ് പൈപ്പ് പൊട്ടിയ കുഴി യാത്രക്കാർക്ക് ഭീഷണിയായത്.അപകടം പതിവായതോടെ നാട്ടുകാർ റോ‌ഡിൽ കൊന്നക്കമ്പ് നാട്ടി. ആലിശ്ശേരി- വട്ടപ്പള്ളി റോഡിന്റെ മധ്യഭാഗത്തായാണ് ഗർത്തം രൂപപ്പെട്ടത്. രണ്ട് മാസമായി ഇവിടെ നിന്ന് ചെറിയ തോതിൽ വെള്ളം ചോരുന്നുണ്ടായിരുന്നു. ഇക്കാര്യം നാട്ടുകാർ വാട്ടർ അതോറിട്ടിയെ അറിയിച്ചെങ്കിലും ആരും ഗൗനിച്ചില്ല. ആഴ്ചകൾ കഴിഞ്ഞതോടെ ചോർച്ച വർദ്ധിക്കുകയും റോഡിലെ ടാറിംഗ് തകർന്ന് പമ്പിംഗ് സമയത്ത് , റോഡാകെ വെള്ളക്കെട്ടാകും. കൊടും വേനലിൽ നഗരത്തിലെ പലഭാഗത്തും വെള്ളത്തിനായി ജനം പരക്കം പായുമ്പോഴാണ് ലിറ്റ‌ർ കണക്കിന് വെള്ളം പാഴാകുന്നത്.