lon

ആലപ്പുഴ: രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ കേരള ടൂറിസത്തിന്റെ ഖ്യാതി വിദേശരാജ്യങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി പരസ്യ പ്രചരണവുമായി സംസ്ഥാന ടൂറിസം വകുപ്പ്.

ലണ്ടൻ ഉൾപ്പടെയുള്ള നഗരങ്ങളിലെ ‌ഡബിൾഡക്കർ ബസുകളിലാണ് ആലപ്പുഴയുടെ ഹൗസ് ബോട്ടും കുട്ടനാടും കഥകളിയുമെല്ലാം നിറഞ്ഞത്. ലണ്ടനിലെ ഈ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലും ഹിറ്റാണ്.

ആലപ്പുഴയിലെ ഹൗസ്‌ബോട്ടും വള്ളംകളിയുമൊക്കെ സ്റ്റിക്കറുകളാണ് ലണ്ടനിലെ ഡബിൾ ഡക്കർ ലൈൻ ബസിൽ നിറഞ്ഞുനിൽക്കുന്നത്. ബസിന്റെ മുൻവശത്തെ ഗ്ളാസ് ഒഴികെ ബാക്കിയെല്ലാം ആലപ്പുഴകൊണ്ടുപോയി! കേരള ടൂറിസം വകുപ്പിന്റെ ലോഗോയും ഇതോടൊപ്പമുണ്ട്. കേരള ടൂറിസത്തിന്റെ പരസ്യങ്ങൾ ലണ്ടനിലെ ബസുകളിൽ നേരത്തെയും

പതിച്ചിട്ടുണ്ടെങ്കിലും ഇത്രത്തോളം ഹിറ്റായിരുന്നില്ല.

മന്ത്രി സൂപ്പർ ഹിറ്റാക്കി !

സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഈ ബസിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് കൂടുതൽ ശ്രദ്ധേയമായത്. കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണ രീതിയെന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തത്. പുതിയ ആശയങ്ങൾ കമന്റ് ബോക്‌സിൽ പങ്കുവയ്ക്കണമെന്നും മന്ത്രി ഫേസ്ബുക്കിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.