ചേർത്തല: വടക്കും മുറി മട്ടുമ്മേവെളി ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും വാർഷിക കലശ മഹോത്സവവും 5 മുതൽ 13 വരെ നടക്കും. നാളെ രാവിലെ 8ന് അഖണ്ഡനാമജപം,വൈകിട്ട് 5ന് വിഗ്രഹ ഘോഷയാത്ര,7ന് ചിദംബരൻ ആനന്ദഭവനം ദീപപ്രകാശനം നടത്തും. തണ്ണീർമുക്കം സന്തോഷ്കുമാറാണ് യജ്ഞാചാര്യൻ. 6ന് രാവിലെ 11ന് വരാഹാവതാരം. 8ന് രാവിലെ 10.30ന് കൃഷ്ണാവതാരം,11ന് ഉണ്ണിയൂട്ട്,തിരുമുൽകാഴ്ച. 9ന് രാവിലെ 10.45ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന.10ന് രാവിലെ 11.30ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 11ന് രാവിലെ 10.45ന് കുചേലസദ്ഗതി. 12ന് രാവിലെ 10.45ന് സ്വർഗാരോഹണം,11ന് അവഭൃഥസ്നാനം,ഉച്ചയ്ക്ക് ഒന്നിന് നാരായണ സദ്യ. 13ന് വാർഷിക കലശമഹോത്സവം,രാവിലെ 9ന് നവക പഞ്ചഗവ്യ കലശപൂജ,10ന് കലശാഭിഷേകം,11ന് സർപ്പങ്ങൾക്ക് തളിച്ചുകൊട,വൈകിട്ട് 6.30ന് താലപ്പൊലിവരവ്,അറുകുല സ്വാമിക്ക് ദാഹംവെയ്പ്പ്, രാത്രി 8ന് ഫ്യൂഷൻ തിരുവാതിരകളി.