ആലപ്പുഴ: ട്രോളിംഗ് നിരോധന കാലത്ത് കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി വ്യവസ്ഥകൾക്ക് വിധേയമായി ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലായ് 31 അർദ്ധരാത്രി വരെ രണ്ട് യന്ത്രവത്കൃത ബോട്ടുകൾ വാടക വ്യവസ്ഥയിൽ നൽകുന്നതിന് ബോട്ടുടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 16ന് വൈകിട്ട് മൂന്നിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ 688013 എന്ന വിലാസത്തിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ 04772297707, 9447967155.