s

ആലപ്പുഴ: 2024 ലെ ട്രോളിംഗ് നിരോധന കാലയളവിലേക്ക് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാ പ്രവർത്തനങ്ങൾക്ക് ലൈഫ് ഗാർഡുകളെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കും. 20-45 വയസുള്ള നീന്തൽ അറിയുന്നവർക്ക് അപേക്ഷിക്കാം. മുൻപരിചയം ഉള്ളവർക്കും ഗോവയിലെ എൻ.ഐ.ഡബ്ല്യു.എസ്സിൽ പരിശീലനം ലഭിച്ചവർക്കും മുൻഗണന . അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 15. വിലാസം: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി ഹാർബർ, ആലപ്പുഴ -688013. ഫോൺ : 0477 2297707, 9447967155.