ambala

അമ്പലപ്പുഴ : ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തോട്ടപ്പള്ളി ഒറ്റപ്പന പുതുവലിൽ ശ്യാംഘോഷ് (35) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.15 ഓടെ പിതാവ് കാർത്തികേയൻ മുറിയിൽ ചെന്നു നോക്കുമ്പോൾ വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ ശ്യാം കിടക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദീർഘകാലമായി കരൾരോഗത്തിന് മരുന്ന് കഴിച്ചു വരുന്ന ശ്യാം കുറച്ചു നാളായി അവധിയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചു. വൈകിട്ട് 6ഓടെ ഒറ്റപ്പന കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള കുടുംബ വീട്ടിൽ സംസ്കാരം നടത്തി. മാതാവ് :ശോഭന. ഭാര്യ:ഗ്രീഷ്മ . മകൻ :ആദിദേവ്. സഹോദരങ്ങൾ :ശരത്, ശ്യാംലാൽ.