s

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വോട്ടുവിഹിതത്തിൽ വർദ്ധനവുണ്ടാകുമെന്ന് തീരദേശ സംരക്ഷണസമിതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീരദേശമേഖലയിൽ നടത്തിയ പ്രവർത്തനം ധീവര, ലത്തീൻ വിഭാഗങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ചെലുത്തിയിട്ടുണ്ട്. ഇത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ സീറ്റുകളിൽ ഇരുമുന്നണികൾക്കും കനത്ത വെല്ലുവിളി ഉയർത്തും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ എം.വി.ഉദയകുമാർ, വൈസ് ചെയർമാൻ പുന്നപ്ര അപ്പച്ചൻ, കൺവീനർ തോപ്പൽ ഗോപി, ആൻഡ്രൂസ് ബാബു എന്നിവർ പങ്കെടുത്തു.