s

ആലപ്പുഴ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ വിവിധ ഹോസ്റ്റലുകളിലേയ്ക്ക് റോവിംഗ്, കനോയിംഗ്, കയാക്കിംഗ് ഇനങ്ങളിൽ കായിക വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചു. ഈ അദ്ധ്യയന വർഷം 7, 8, പ്ലസ് വൺ, ഒന്നാം വർഷ ബിരുദ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കായി എസ്. ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സെലക്ഷൻ ട്രയൽസിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, സെക്രട്ടറി എൻ.പ്രദീപ്കുമാർ, ടെക്‌നിക്കൽ ഓഫീസർ രാജേഷ്, അസ്സി.ടെക്‌നിക്കൽ ഓഫീസർ വിനോദ് എന്നിവർ നേതൃത്വം നൽകി