കായംകുളം : അന്തരിച്ച കോൺഗ്രസ് നേതാവും ദേവികുളങ്ങര പഞ്ചായത്ത് മുൻ പ്രസിഡന്റു മായിരുന്ന വി.കെ..രാജഗോപാലന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.

രാവിലെ കായംകുളം കോൺഗ്രസ്സ് ഭവൻ അങ്കണത്തിൽ പൊതുദർശനത്തിന് വച്ച് ഭൗതിക ശരീരത്തിൽ കോൺഗ്രസ്സ് നേതാക്കളായ കെ.പി.ശ്രീകുമാർ, ജോൺസൺ ഏബ്രഹാം, ഇസമീർ, യു. മുഹമ്മദ്,കെ. ഗോപിനാഥൻ, ടി .സൈനുലാബ്ദീൻ, എ.ജെ.ഷാജഹാൻ,എസ്സ് രാജേന്ദ്രൻ, അവിനാശ് ഗംഗൻ, അലക്സ് മാത്യൂ,രാജൻ ചെങ്കിളി ജോൺ, അരിത ബാബു, മഹാദേവൻ വാഴശ്ശേരി തുടങ്ങിയവർ അന്തിമോചാരം അർപ്പിച്ചു. തുടർന്ന് ദേവികുളങ്ങര പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വച്ചു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുൻ ജനറൽ സെക്രട്ടറി അഡ്വ.കെ. ഗോപിനാഥൻ, കായംകുളം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, സെക്രട്ടറി പി. പ്രദീപ് ലാൽ,കെ.പി.സി സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, മുൻ എം.എൽ.എ സി.കെ. സദാശിവൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, പാലമുറ്റത്ത് വിജയകുമാർ, ബിജു മഠത്തിൽ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.