കായംകുളം: ആധാരമെഴുത്ത് അസോസിയേഷൻ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു നടത്തുന്ന വാഹനപ്രചരണയാത്രയ്ക്ക് കരീലക്കുളങ്ങര യൂണിറ്റ് സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി എ.അൻസാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.ടി.ജോൺ പെരുംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം.പി.മധുസൂദനൻ, പി.മധു, പി.യമുന, പി.കെ.സുഗതൻ, വിശ്വലാൽ പത്തിയൂർക്കാലാ, വി.അജയകുമാർ, അജിതാഹരി തുടങ്ങിയവർ സംസാരിച്ചു.