ആലപ്പുഴ: മാവേലിക്കര ചെറുകോൽ ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ ശാഖയായ വടക്കനാര്യാട് നേതാജി ആശ്രമത്തിന്റെ ഇരുപത്തിയെട്ടാമത് വാർഷിക ആഘോഷപരിപാടികളോടാനുബന്ധിച്ച് നടന്ന ജന്മശതാബ്ദി സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആത്മ ബോധോദയ സംഘം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷനായി. ബിന്ദു സതീശൻ, വിനോദ്, ബി.അരവിന്ദ്, എ.നൗഷാദ്, നിസാമി കൊല്ലം, സ്വാമി നിത്യാനന്ദൻ, സ്വാമി തപസ്യാനന്ദൻ, സന്യാസിനി ഗുരുകർമ്മാ നന്ദിനിയമ്മ തുടങ്ങിയവർ സംസാരിച്ചു.