ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ശ്രീനാരായണ ദർശന പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 8 മുതൽ പഠന ക്ലാസ് നടക്കും. ആചാര്യൻ വിശ്വപ്രകാശം എസ്.വിജയാനന്ദ് ക്ലാസ് നയിക്കും. മാണ്ഡുക്യോപനിഷത്തിനെ ആസ്പദമാക്കിയുള്ള പഠന ക്ലാസിൽ എല്ലാവരും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി എൻ.അശോകൻ അറിയിച്ചു.