ചേർത്തല: ദേശീയപാതയിൽ ടോറസ് ലോറിയും ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടുക്കി പള്ളിപ്പറമ്പിൽ ജോയൽ ജോമി (26), ചേലാച്ചൂട് വാതനാട്ട് ജോഷി (25),ചേർത്തല എസ്.എൽ.പുരം കൊടുമ്പാട്ടുവെളി അനീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 4.30 ഓടെ ദേശീയപാതയിൽ ചേർത്തല മതിലകത്തിന് സമീപത്തായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ കുടുങ്ങിപ്പോയ ഡ്രൈവറെയും സഹായിയെയും ചേർത്തലയിൽ നിന്ന് അഗ്നിശമനസേനയെത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ മൂവരെയും ചേർത്തല താലുക്ക് ആശുപത്രിയിലും തുടർന്ന് വിവിധ സ്വകാര്യആശുപത്രികളിലും പ്രവേശിപ്പിച്ചു.