ചേർത്തല : സൈക്കിൾ യാത്രക്കാരനായ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ട്രാവലറിടിച്ച് മരിച്ചു. ചേർത്തല കടക്കരപ്പള്ളി കൊട്ടാരംപാട്ടത്തിൽ മഠം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന സുനിൽകുമാർ (56) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ദേശീയപാതയിൽ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. സുനിൽകുമാർ സൈക്കിളിൽ പോകുന്നതിനിടെ ട്രാവലർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യ രേണുക. മക്കൾ:തേജസ്,ശ്രേയസ്. കണ്ണൂർ സ്വദേശിയായ സുനിൽ കുമാർ വർഷങ്ങളായി ചേർത്തലയിലാണ് താമസിച്ചിരുന്നത്.