ആലപ്പുഴ: ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ വയലാർ പഞ്ചായത്ത് 1-ാം വാർഡിൽ കുളവൻചിറ വീട്ടിൽ രാഹുലിനെ (കുട്ടൂസൻ - 26) ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ വരുന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഒരുവർഷത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി.രാഹുലിനെതിരെ ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.പ്രൈജു റിപ്പോർട്ട് തയ്യാറാക്കി , ചേർത്തല ഡിവൈ.എസ്.പി മുഖാന്തിരം ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. മുമ്പും ഇയാൾക്കെതിരെ കാപ്പ നിയമ പ്രകാരം സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.