ചേർത്തല:ദേശീയപാതയിൽ പെയിന്റുമായി പോയ വാൻ സമീപത്തുണ്ടായിരുന്ന മരക്കുറ്റിയിലിടിച്ച് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ആലപ്പുഴ പഴവീട് സ്വദേശികളായ അനീഷ്(35),സഹായി ഭാസി(63) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ദേശീയപാത തിരുവിഴ ജംഗ്ഷനു സമീപം നിയന്ത്റണം വിട്ട വാഹനം റോഡിനു സമീപമുണ്ടായിരുന്ന മരക്കുറ്റിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ചേർത്തലയിൽ നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ രക്ഷപ്പെടുത്തി ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.