pr

മുഹമ്മ: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്ക്കൂളുകൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചു. ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയന്റെയും ഡൈവിംഗ് സ്കൂൾ ഓണേഴ്സ് ആന്റ് വർക്കേഴ്സ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ മുഹമ്മയിൽ നടന്ന സമരം. എ. പി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കരപ്പുറം രാജശേഖരൻ അദ്ധ്യക്ഷനായി. മുഹമ്മ ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന ബഹിഷ്കരണത്തിൽ രക്ഷാധികാരി എസ്. രാധാകൃഷ്ണൻ , കെ. പി. പ്രതാപൻ , ജോസ് , സന്തോഷ് കുമാർ , ഉദയകുമാർ എന്നിവർ പങ്കെടുത്തു.