മാന്നാർ : സാമ്പത്തിക തട്ടിപ്പിന് ഇരയായി മാന്നാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ മഹിളാ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മുട്ടേൽ ജംഗ്ഷനിൽ സമാപിച്ചു. മഹിളാ അസോസിയേഷൻ മാന്നാർ ഏരിയാ സെക്രട്ടറി ബെറ്റ്സി ജിനു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, മഹിളാ അസോസിയേഷൻ ഏരിയാ കമ്മറ്റി ഭാരവാഹികളായ ഡോ.ഗംഗാദേവി, തങ്കംസേവ്യർ, അനിമോൾ, ലേഖനകുമാരി, സ്നേഹമതി, ആശാലക്ഷ്മി, ഗീതാഹരിദാസ്, സുശീല സോമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.