മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ രൂപീകൃതമായ ചെന്നിത്തല മേഖല എസ്.എൻ.ഡി.പി വനിതാ സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഈ അവധിക്കാലം ആനന്ദകരമാക്കുവാൻ നടന വിസ്‌മയം 2024 ഇന്ന് അരങ്ങേറുമെന്ന് ചെയർപേഴ്‌സൺ സജിത വിശ്വനാഥനും കൺവീനർ ബിനി സതീശനും അറിയിച്ചു. വൈകിട്ട് 6.30 ന് ചെന്നിത്തല സെന്റ്.ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് പാരിഷ് ഹാളിൽ എം.ജി യൂണിവേഴ്സിറ്റി മുൻ കലാതിലകം അമലു ശ്രീരംഗവും സംഘവും നടനവിസ്മയം അവതരിപ്പിക്കും.