sksbv-campain

മാന്നാർ: സമസ്ത കേരള സുന്നി ബാലവേദി ആലപ്പുഴ ജില്ലാ മുവാസ്വല സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം മാന്നാർ എസ്.എം.ഐ ഹാളിൽ എസ്.കെ.ജെ.എം ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ഉസ്താദ് ടി.എച്ച് ജഅ്ഫർ മൗലവി നിർവഹിച്ചു. എസ്.കെ.എസ്.ബി.വി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഇർഫാൻ കൊയപ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി യാസീൻ പുത്തംപള്ളി സ്വാഗതം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ ജില്ലാ ഉപാദ്ധ്യക്ഷൻ ഐ.മുഹമ്മദ് മുബാഷ് മുസ്ലിയാർ ക്ലാസ് നയിച്ചു. അമീർ സുഹരി, അബ്ദുൽ ബാരി മാന്നാർ, നൗഷാദ് മാന്നാർ, സിനാൻ മണ്ണഞ്ചേരി, സഫ്‌വാൻ ആശാൻ, യാസീൻ അമ്പലപ്പുഴ, ആബിദ് അമ്പലപ്പുഴ, മുഹ്സിൻ മാന്നാർ, നസീം മാന്നാർ എന്നിവർ സംസാരിച്ചു. എസ്.കെ.എസ്.ബി.വി ആലപ്പുഴ ജില്ലാ ട്രഷറർ അൽത്താഫ് വണ്ടാനം നന്ദി പറഞ്ഞു.