ചെന്നിത്തല: ചെറുകോൽ പുതുശ്ശേരി പടീറ്റേതിൽ കുട്ടപ്പനാചാരി (78) നിര്യാതനായി. സി.പി.എം ചെന്നിത്തല എൽ.സി സെന്റർ അംഗം, കെ.എസ്.കെ.ടി.യു ചെന്നിത്തല മേഖല സെക്രട്ടറി, കെ.എസ്.കെ.ടി.യു മാന്നാർ ഏരിയ കമ്മിറ്റിയംഗം, കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ ഡിവിഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പ സേവാസംഘം ചെറുകോൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.
ഭാര്യ: സരസമ്മ. മക്കൾ: അജീഷ് കുമാർ, ബിജീഷ് കുമാർ.
മരുമക്കൾ: സൗമ്യ അജീഷ്, രമ്യ ബിജീഷ്. സഞ്ചയനം ബുധൻ രാവിലെ 9ന്.