ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് കള്ളിംഗ് നടത്താൻ ബാക്കിയുള്ള 15,300 വളർത്തു പക്ഷികളെ ഇന്ന് കൊന്നൊടുക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. കള്ളിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ല കളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.