മാവേലിക്കര : 9, 10, 11 തീയതികളിൽ നടക്കുന്ന ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹരിപ്പാട് നിന്ന് ആരംഭിച്ച തെക്കൻമേഖല വാഹന പ്രചരണ ജാഥ മാവേലിക്കരയിൽ സമാപിച്ചു. എ.കെ.ഡബ്ല്യു ആന്റ് എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ ജാഥ ക്യാപ്ടനും ജനറൽ കൺവീനർ എം.പി.മധുസൂദനൻ വൈസ് ക്യാപകടനുമായ പ്രചരണജാഥ കായംകുളം, കറ്റാനം, നൂറനാട് എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് മാവേലിക്കരയിൽ സമാപിച്ചത്. സമാപന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.മോഹൻകുമാർ, ജില്ലാ പ്രസിഡന്റ് ജോൺ പെരുമ്പള്ളി, പ്രോഗ്രാം കൺവീനർ ഒ.നിസാർ, വനിതാസംഘം സംസ്ഥാന സെക്രട്ടറി വൃന്ദാമണി, ചെയർപേഴ്സൺ ജയശ്രി, സുലേഖ കൃഷ്ണൻകുട്ടി, രാജേഷ്‌കുമാർ, രാമചന്ദ്രൻ, പി.കെ.സുഗതൻ, സുശീല, രാജേശ്വരി എന്നിവർ സംസാരിച്ചു.