അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 243-ാം നമ്പർ ശാഖയിൽ മഹാകവി കുമാരനാശാന്റെ 150-മത് ജന്മവാർഷിക ആഘോഷ സമാപനവും കുടുംബ സംഗമവും ഇന്ന് നടക്കും.

രാവിലെ 9 ന് അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റും ചെയർമാനുമായ വി.എസ്.ചിദംബരൻ അദ്ധ്യക്ഷനാകും. ശ്രീ നാരായണ ദർശന പഠന കേന്ദ്രം ഡയറക്ടർ നെടുങ്കണ്ടം വിജയകുമാർ പ്രഭാഷണം നടത്തും. യൂണിയൻ തലത്തിലെ മത്സര വിജയികളെ യോഗം ഡയറക്ടർ ബോർഡ് അംഗം കെ.പി.പരീക്ഷിത്ത് ആദരിക്കും. ഡി.പി.ബാബു, എം.രാകേഷ്, കെ.കെ.സാബു, അംബിക ബൈജു തുടങ്ങിയവർ സംസാരിക്കും. ഉച്ചക്ക് 1ന് ഗുരുപ്രസാദം. 2.30 ന് കലാപരിപാടികൾ.5.30 ന് കുമാരനാശാൻ കൃതികളുടെ ആലാപനം. 6.15ന് ദീപക്കാഴ്ച. ആദ്യ ദീപം പുന്നപ്ര അറവുകാട് ക്ഷേത്ര യോഗം സെക്രട്ടറി പി.ടി.സുമിത്രൻ തെളിക്കും. 6.30 ന് നാടൻ പാട്ടും നർമ്മസല്ലാപവും. ശാഖാസെക്രട്ടറി ആൻഡ് ജനറൽ കൺവീനർ കെ.എൻ.ശശീന്ദ്ര ബാബു സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് കെ.എം.സുരേഷ് ബാബു നന്ദിയും പറയും.