
അമ്പലപ്പുഴ: പതിനൊന്നുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടി കുടുംബം. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ കാക്കാഴം പത്തിൽ വീട്ടിൽ ഹൻസ്-സനീറ ദമ്പതികളുടെ മകൻ ബാസിമീനുവിന് സർജറിക്ക് ആവശ്യമായ 45 ലക്ഷം രൂപയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. ഇടക്കിടെ ഉണ്ടാകുന്ന ശ്വാസംമുട്ടലിനെ തുടർന്ന് നടത്തിയ വിദഗ്ദ്ധപരിശോധനയിലാണ് ഡയമണ്ട് ബ്ലാക്ക്ഫാൻ അനീമിയ എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചത്. മജ്ജ മാറ്റി വയ്ക്കലാണ് ഇതിനുള്ള പരിഹാരമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അടിയന്തരമായി അത് വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബാസിമീനു ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
സർജറിക്കും തുടർചികിത്സയ്ക്കുമായി 45 ലക്ഷം രൂപ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുടുംബം. ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് ശേഖരിക്കാൻ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്ന യോഗം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. പേര് : സനീറ.ബി, അക്കൗണ്ട് നമ്പർ.15670100162737. ഐ.എഫ്.എസ്.സി എഫ്ഡിആർഎൽ 0001567. വണ്ടാനം ബ്രാഞ്ച്. ജി. പേ നമ്പർ: 9633850920 (സനീറ ഹൻസ്).