ആലപ്പുഴ: അറുപതുവർഷത്തിൽ കൂടുതൽ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി ചുമതല നിർവഹിച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശനെയും അദ്ദേഹം നേതൃത്വം നൽകുന്ന ഭരണസമിതിയെയും കണിച്ചുകുളങ്ങര ചതയദിന പ്രാർത്ഥന യോഗം അഭിനന്ദിച്ചു. യോഗത്തിൽ പ്രാർത്ഥനാരത്നം ബേബി പാപ്പാളിൽ, സമിതി അംഗങ്ങളായ സുമ വിശ്വംഭരൻ, തങ്കമണി രവീന്ദ്രൻ, കെ.പി.ഭാസ്ക്കരൻ, സുധർമ്മ എന്നിവർ സംസാരിച്ചു.