ആലപ്പുഴ: തദ്ദേശ ഭരണകൂടങ്ങൾക്കുണ്ടായിരുന്ന മദ്യനിരോധന അധികാരം പുനഃസ്ഥാപിക്കണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഈയാച്ചേരി കുഞ്ഞു കൃഷ്ണൻ ആവശ്യപ്പെട്ടു. മദ്യനിരോധന സമിതിയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. ആർ. കൈമൾ കരുമാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ കൃഷ്ണാലയം, പത്മിനി ഈയാച്ചേരി,എച്ച.സുധീർ,ലത കരുമാടി, പ്രകാശൻ, മോഹൻദാസ്. രാധാകൃഷ്ണൻ പ്രസന്നകുമാർ രഘു, എം. ഇ. ഉത്തമ കുറുപ്പ്, രാജു പള്ളിപ്പറമ്പിൽ, ഇ.ഖാലിദ്, പ്രസന്ന, ബേബി പാറക്കാടൻ തുടങ്ങിയവർ സംസാരിച്ചു.