1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 1972ാം നമ്പർ തലവടി നടുവിലെ ശാഖയിലെ ഗുരുക്ഷേത്രത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന തിടപ്പള്ളിയുടെ ശിലാസ്ഥാപനം യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം നിർവഹിച്ചു. ക്ഷേത്രം തന്ത്രി വി.ടി. ആർ.ശർമ്മ മുഖ്യകാർമികത്വം വഹിച്ചു. ശാഖാപ്രസിഡന്റ് എം.ജി.കൊച്ചുമോൻ, വൈസ് പ്രസിഡന്റ് ഉദയകുമാർ, സെക്രട്ടറി ശശി, യൂണിയൻ കൗൺസിലർ സന്തോഷ് വേണാട്, സൈബർസേന യൂണിയൻ കൺവീനർ സുജിത്, വനിതാസംഘം കൗൺസിലർ സുജാഷാജി പ്രസിഡന്റ് പ്രഭാരഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.