അമ്പലപ്പുഴ: ജില്ലയിലെ മത്സ്യമാർക്കറ്റുകളിൽ നടത്തിയ 38 പരിശോധനകളിലായി മത്സ്യ വ്യാപാര സ്ഥാപനങ്ങൾക്ക് ഒരുസംയുക്ത അറിയിപ്പും 5 പരിഷ്ക്കരണ നോട്ടീസും 8 നിരീക്ഷണ സാമ്പിളുകളും ഒരു നിയമാനുസൃത സാമ്പിളും ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായി പൊതുപ്രവർത്തകനായ കാക്കാഴം താഴ്ചയിൽ എ.നസീർ നൽകിയ വിവരാകാശത്തിന് ഭക്ഷ്യ സുരക്ഷ അസി.കമ്മീഷണറുടെ കാര്യാലയം അറിയിച്ചു.