അമ്പലപ്പുഴ: സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വിശുദ്ധ ഹജ്ജിന് പോകുന്നവർക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ് പുന്നപ്ര കുറവൻതോട് വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം ജുമാമസ്ജിദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അമ്പലപ്പുഴ താലൂക്ക് ദക്ഷിണ ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം മുസമ്മിൽ ഹാജി മുഖ്യപ്രഭാഷണം നടത്തി. അലിക്കുഞ്ഞ് ആശാൻ, പി.എം.ബഷീറുദ്ദീൻ, ട്രഷറർ അബ്ദുൽ റഷീദ്, മുൻ ജില്ല ട്രൈനർ നിഷാദ് പന്ത്രണ്ടിൽ തുടങ്ങിയവർ സംസാരിച്ചു.