ambala

അമ്പലപ്പുഴ: കള്ളക്കടൽ പ്രതിഭാസമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പുറക്കാട് പഞ്ചായത്തിൽ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എ. എസ്. സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി. എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ഉണ്ണി, ഗ്രാമ പഞ്ചായത്തംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി മസൂദ്, ഫിഷറീസ്, റവന്യൂ, പൊലീസ്, കോസ്റ്റൽ പൊലീസ്, ഫയർ ഫോഴ്സ്, ഐ.സി.ഡി.എസ് പ്രതിനിധികൾ, ദുരന്ത നിവാരണ സമിതിയംഗങ്ങൾ എന്നിവർ സംസാരിച്ചു.