കുട്ടനാട് : ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ സംസ്ഥാന കൺവെൻഷൻ ചതുർത്ഥ്യാകരി സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. റിട്ട. ജില്ലാ ജഡ്ജി ലംബോധരൻ വയലാർ ഉദ്ഘാടനം ചെയ്തു.
എച്ച്.ആർ.പി.എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. എം.വി.ജി. നായർ, ഉപേന്ദ്രൻ, രാജ്‌മോഹൻ മാമ്പ്ര, കെ.എൻ. ദിവാകരൻ, നടരാജൻ, വിൻസെന്റ് ആന്റണി, സലീം അഞ്ചൽ, അനിൽ തോമസ്, എം.എ. മാത്യു, ബേബിച്ചൻ, ഡേവിസ് ആന്റണി പുല്ലൻ, പി.എം. പോൾ, യോഹന്നാൻ തരകൻ, ഷാജഹാൻ, ആർ.ആർ.നായർ തുടങ്ങിയവർ പ്രസംഗിച്ചു.